കഴിഞ്ഞ വർഷത്തെ ഐപിഎൽ അവസാനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ ധോണിയുടെ കാൽമുട്ടിൻ്റെ പ്രശ്‌നം ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കോച്ച് ഫ്ലെമിംഗ്. കാൽമുട്ടിന്റെ അസുഖം മാറിവരുന്നെ ഉള്ളൂ. ഇതാണ് ധോണി അധികനേരം ബാറ്റു ചെയ്യാത്തത് എന്നും ഫ്ലെമിംഗ് പറഞ്ഞു.
“ധോണു എന്താണ് ചെയ്യുന്നതെന്ന് കാണുന്നതിൽ ടീം അതിശയിക്കുന്നില്ല. പ്രീ-സീസണിൽ അദ്ദേഹം ഇത്തരം പ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. മുൻ വർഷങ്ങളിൽ അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടായിരുന്നു. അവൻ്റെ കാൽമുട്ടിലെ പരിക്ക് ഇപ്പോഴും സുഖം പ്രാപിക്കുകയാണ്. എല്ലാവരും അവനെ കൂടുതൽ സമയം കാണാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് അവനെ ടൂർണമെന്റ് മുഴുവൻ ആവശ്യമുണ്ട്.” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഫ്ലെമിംഗ് പറഞ്ഞു.
“അവൻ കളിക്കുന്ന 2-3 ഓവർ കാമിയോ, അവൻ ഇപ്പോൾ ആ റോൾ ആണ് കളിക്കുന്നത്, ധോണിക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടത് ബാറ്റിംഗ് യൂണിറ്റിലെ ബാക്കിയുള്ളവരാണ്.” ഫ്ലെമിംഗ് പറഞ്ഞു.
“ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അത്ഭുതകരമായ അന്തരീക്ഷമാണ്. അവനു ലഭിക്കുന്ന സ്നേഹത്തിൻ്റെ അളവിൽ ഞങ്ങൾ അത്ഭുതപ്പെടുന്നു. അവൻ ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.