IPL-ൽ 150 വിജയങ്ങൾ, ചരിത്രം കുറിച്ച് ധോണി

Newsroom

IPL ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ 150 വിജയങ്ങളുടെ ഭാഗമായ ആദ്യ കളിക്കാരനായി എംഎസ് ധോണി. ഇന്നലെ ആണ് ധോണി ഒരു പുതിയ ഐപിഎൽ റെക്കോർഡ് എഴുതി ചേർത്തത്. ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സിനെ 78 റൺസിന് തോൽപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സിനായിരുന്നു.

ധോണി 24 04 19 21 38 16 171

2008-ലെ ഉദ്ഘാടന പതിപ്പ് മുതൽ IPLന്റെ ഭാഗമായ എംഎസ് ധോണി ഐപിഎല്ലിൽ ആകെ 259 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5 കിരീടങ്ങളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റനുമാൺ 42-കാരൻ. .150 വിജയങ്ങളിൽ 133 വിജയങ്ങളും ക്യാപ്റ്റനെന്ന റോളിൽ ആയിരുന്നു. അതും ഒരു റെക്കോർഡ് ആണ്.

ഐ പി എല്ലിൽ വിജയങ്ങൾ:
1. MS Dhoni – 150

2. Ravindra Jadeja – 133

3. Rohit Sharma – 133

4. Dinesh Karthik – 125

5. Suresh Raina – 122