ന്യൂസിലൻഡ് ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, കെയ്ൻ വില്യംസൺ തന്നെ നയിക്കും

Newsroom

Picsart 24 04 29 09 46 18 322
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡ് 15 അംഗ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ൻ വില്യംസൺ തന്നെ ടീമിനെ നയിക്കും. വെറ്ററൻ താരങ്ങളായ ടിം സൗത്തി, ട്രെൻ്റ് ബോൾട്ട് എന്നിവരും ടീമിലുണ്ട്. രചിൻ രവീന്ദ്രയും മാറ്റ് ഹെൻറിയും മാത്രമാണ് മുമ്പ് ടി20 ലോകകപ്പിൽ പങ്കെടുത്തിട്ടില്ലാത്ത ടീമിലെ അംഗങ്ങൾ.

ന്യൂസിലൻഡ് 24 04 29 09 46 31 970

പരിക്ക് കാരണം ഇപ്പോൾ ഐ പി എൽ കളിക്കാത്ത ഡെവോൺ കോൺവെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

കണങ്കാലിന് ശസ്ത്രക്രിയയെ തുടർന്ന് ആദം മിൽനെയും പരിക്ക് മാറാത്തതിനാൽ കൈൽ ജാമിസണും ലോകകപ്പ് ടീമിൽ ഇല്ല. പാക്കിസ്ഥാൻ പര്യടനത്തിൽ ഇല്ലാതിരുന്ന ഫിൻ അലൻ ഫിറ്റ്നസ് വീണ്ടെടുത്ത് ലോകകപ്പ് ടീമിൽ സ്ഥാനം നേടി.

New Zealand squad: Kane Williamson (c), Finn Allen, Trent Boult, Michael Bracewell, Mark Chapman, Devon Conway, Lockie Ferguson, Matt Henry, Daryl Mitchell, Jimmy Neesham, Glenn Phillips, Rachin Ravindra, Mitchell Santner, Ish Sodhi, Tim Southee, Ben Sears (travelling reserve)