ഇന്നലെ കൊൽക്കത്ത ന്നൈയ് റൈഡേഴ്സിനായ ഡെൽഹിയുടെ പ്രകടനം നാണംകെടുത്തുന്നതായിരുന്നു എന്ന് ഡെൽഹിയുടെ പരിശീലകൻ ആയ റിക്കി പോണ്ടിംഗ്. ഡെൽഹി കൊൽക്കത്തയ്ക്ക് എതിരെ 272 റൺസ് വഴങ്ങിയിരുന്നു. ഇത് അംഗീകരിക്കാൻ ആകില്ല എന്ന് പോണ്ടിംഗ് പറഞ്ഞു.
“ഇപ്പോൾ വിലയിരുത്താൻ വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ കളിയുടെ ആദ്യ പകുതിയിൽ നമ്മൾ നാണംകെട്ടു എന്നാണ് ഞാൻ കരുതുന്നത്. ഇത്രയധികം റൺസ് വഴങ്ങാൻ പറ്റില്ല, ഞങ്ങൾ 17 വൈഡുകൾ ബൗൾ ചെയ്തു, ഞങ്ങളുടെ ഓവറുകളും ബൗൾ ചെയ്യാൻ രണ്ട് മണിക്കൂർ എടുത്തു, ഞങ്ങൾ വീണ്ടും രണ്ട് ഓവറുകൾ പിന്നിലായി, അവസാന രണ്ട് ഓവറുകൾ ബൗൾ ചെയ്യുന്നവർക്ക് സർക്കിളിന് പുറത്ത് നാല് ഫീൽഡ്സ്മാൻമാർ മാത്രമേ ലഭിച്ചുള്ളൂ.” പോണ്ടിംഗ് പറഞ്ഞു
“ഈ ഗെയിമിൽ അസ്വീകാര്യമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു, മത്സരത്തിൽ മുന്നോട്ട് പോകാൻ ഞങ്ങൾ ഉടനടി പരിഹരിക്കേണ്ട നിരവധി കാര്യങ്ങൾ ഞങ്ങൾ ഒരു ഗ്രൂപ്പായി സംസാരിക്കും. നല്ല തുറന്ന ചർച്ചകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു