രണ്ടാം ജയം തേടി ഡല്‍ഹിയും ചെന്നൈയും, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി

Sports Correspondent

ഐപിഎലിലെ രണ്ടാം ജയം ലക്ഷ്യമാക്കി ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും. ആദ്യ മത്സരത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ തകര്‍ത്തപ്പോള്‍ ഡല്‍ഹി മുംബൈയെ വീഴ്ത്തിയാണ് രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്. മത്സരത്തിന്റെ ടോസ് നേടിയ ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. വലിയ സ്കോര്‍ നേടി തന്റെ പേസ് ബൗളിംഗ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് ജയം പിടിക്കാമെന്ന വിശ്വാസം തന്നെയാണ് ശ്രേയസ്സിന്റ ഈ തീരുമാനത്തിനു പിന്നില്‍

ഒരു മാറ്റമാണ് ഡല്‍ഹി നിരയിലുള്ളത്. ട്രെന്റ് ബോള്‍ട്ടിനു പകരം അമിത് മിശ്ര ടീമിലെത്തുന്നു. അതേ സമയം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ മാറ്റങ്ങളില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, കീമോ പോള്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ തെവാത്തിയ, അമിത് മിശ്ര, കാഗിസോ റബാഡ, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍.