ഡെൽഹി ക്യാപിറ്റൽസ് പുതിയ സീസണായുള്ള ജേഴ്സി പുറത്ത് ഇറക്കി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിനായി ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. ചുവപ്പും നീലയും നിറത്തിലാണ് ജേഴ്സി. ചുവപ്പ് ടീമിന്റെ ധൈര്യത്തെ പ്രതീകപ്പെടുത്തുമ്പോൾ, നീല സമനിലയെയും ശാന്തതയെയും സൂചിപ്പിക്കുന്നു എന്ന് ടീം പറഞ്ഞു. ടീമിന്റെ ലോഗോയുടെ ഭാഗമായ കടുവയും ജേഴ്സിയിൽ ഉണ്ട്. JSW-GMR-ന്റെ സഹ ഉടമസ്ഥതയിലുള്ളതാണ് ഡെൽഹി ക്യാപിറ്റൽസ്. 27 മാർച്ചിന് മുംബൈ ഇന്ത്യൻസിന് എതിരെ ആയിരിക്കും ഡെൽഹി ക്യാപിറ്റൽസിന്റെ ഈ സീസണിലെ ആദ്യ മത്സരം.

20220312 113910