ഡിവില്ലിയേഴ്സിന്റെയും ഗെയ്ലിന്റെയും ജേഴ്സി റിട്ടയർ ചെയ്യാൻ ആർ സി ബി

Newsroom

Picsart 23 03 18 16 46 41 508
Download the Fanport app now!
Appstore Badge
Google Play Badge 1

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ മുൻ താരങ്ങളായ എബി ഡിവില്ലിയേഴ്‌സിന്റെയും ക്രിസ് ഗെയ്‌ലിന്റെയും ജേഴ്‌സി നമ്പറുകൾ റിട്ടയർ ചെയ്യും. വർഷങ്ങളോളം ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ള താരങ്ങളെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഡിവില്ലിയേഴ്‌സ് 17-ാം നമ്പർ ജേഴ്‌സിയുൻ ഗെയ്‌ൽ 333 നമ്പർ ജേഴ്സിയുമായിരുന്നു ആർ സി ബിയിൽ ധരിച്ചിരുന്നത്.

ആർ സി ബി 23 03 18 16 46 52 569

മാർച്ച് 26 ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഒരു ചടങ്ങ് നടത്തി രണ്ട് താരങ്ങളെയും ആർസിബി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തും. 2011ൽ ആർസിബിയിൽ ചേർന്ന ഡിവില്ലിയേഴ്സ് 11 സീസണുകളിൽ ആയി 156 മത്സരങ്ങൾ ആർ സി ബിക്കായി കളിച്ചു. 4491 റൺസും നേടി.

2011 മുതൽ 2017 വരെ ആർ‌സി‌ബിക്ക് വേണ്ടി കളിച്ച ഗെയ്‌ൽ 3163 റൺസ് ക്ലബിനായി നേടിയിട്ടുണ്ട്‌. ആർ‌സി‌ബി അഞ്ച് സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്.