ടോസ് ഋഷഭ് പന്തിന്, ഹാര്‍ദ്ദിക്കിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത്. മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുവാനാണ് ആഗ്രഹിച്ചതെന്നാണ് പറഞ്ഞത്. അതേ സമയം ഡല്‍ഹി നിരയിൽ ഒരു മാറ്റമാണുള്ളത്.

കമലേഷ് നാഗര്‍കോടിയ്ക്ക് പകരം മുസ്തഫിസുര്‍ റഹ്മാന്‍ ടീമിലേക്ക് എത്തുന്നു. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ വിജയിച്ചാണ് മത്സരത്തിനെത്തുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ്: (Playing XI): Shubman Gill, Matthew Wade(w), Vijay Shankar, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar Sadarangani, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, Tim Seifert, Mandeep Singh, Rishabh Pant(w/c), Lalit Yadav, Rovman Powell, Shardul Thakur, Axar Patel, Kuldeep Yadav, Khaleel Ahmed, Mustafizur Rahman