ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സിന്റെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസിനു അഞ്ച് വിക്കറ്റ് വിജയം. ആവേശോജ്വലമായ പോരാട്ടത്തിൽ രണ്ടു പന്ത് ബാക്കി നിൽക്കവെയാണ് ഡൽഹി ക്യാപിറ്റൽസ് ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ്ചെയ്ത കിംഗ്‌സ് ഇലവൻ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. മപാടിയ ബാറ്റിങ്‌നിറങ്ങിയ ഡൽഹി ശിഖർ ധവാന്റെയും(56) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (58 *) ബാറ്റ്ങ് മികവിൽ ജയിച്ചു. അവസാന പന്ത് ബൗണ്ടറി കടത്തിയാണ് ഈ സീസണിലെ ആറാം ജയം ഡൽഹി ക്യാപിറ്റൽസ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് യൂണിവേഴ്‌സൽ ബോസ് ഉഗ്രരൂപിയായപ്പോൾ ജയം സ്വന്തമാകുമെന്നു കരുതി എന്നാൽ ഗെയ്ൽ വീണപ്പോൾ പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് പിഴച്ചു. ക്രിസ് ഗെയ്ൽ 5 സിക്സുകളുടെ സഹായത്തോടെ 37 പന്തിൽ 69 റൺസ് എടുത്ത് ലാമിച്ചനെക്ക് വിക്കറ്റ് നൽകി പുറത്താവുകയായിരുന്നു. 27 പന്തിൽ 30 റൺസ് എടുത്ത മൻദീപ് സിങ് മാത്രമാണ് കിങ്‌സ് ഇലവൻ പഞ്ചാബ് നിരയിൽ ഗെയ്‌ലിന് പിന്തുണ നൽകിയത്. അവസാന ഓവറുകളിൽ അശ്വിനും ഹർപ്രീത് ബ്രാറും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് പഞ്ചാബിന്റെ സ്കോർ 150 കടത്തിയത്. ഡൽഹിക്ക് വേണ്ടി സന്ദീപ് ലാമിച്ചനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ റബാഡയും അക്‌സർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഡൽഹി നിരയിൽ ഋഷഭ് പന്ത് (6) അക്‌സർ പട്ടേൽ(1) എന്നിവർ രണ്ടക്കം കാണാത്ത പുറത്തായി. പ്രിത്വി ഷാ(13) കോളിൻ ഇൻഗ്രാം(19) എന്നിവർ ഡൽഹി ക്യാപിറ്റൽസിനായി പൊരുതിയിരുന്നു. പഞ്ചാബിനായി വിൽജോയ്ൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി. അക്‌സർ പട്ടേലും പ്രിത്വി ഷായും റൺ ഔട്ടിലൂടെയാണ് പവലിയനിലേക്ക് തിരിച്ചത്.