ചെന്നൈയ്ക്കെതിരെ മഴവിൽ ജഴ്സി അണിയുവാന്‍ ഡൽഹി ക്യാപിറ്റൽസ്

Sports Correspondent

മേയ് 20ന് ഐപിഎലില്‍ ചെന്നൈയും ഡൽഹിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഡൽഹി തങ്ങളുടെ പ്രത്യേക ജഴ്സി അണിയും. മത്സരത്തിന് ഡൽഹിയ്ക്ക് വലിയ പ്രസക്തിയില്ലെങ്കിലും ചെന്നൈയ്ക്ക് ജയിച്ചൽ പ്ലേ ഓഫ് ഉറപ്പിക്കാം. അതേ സമയം ചെന്നൈ പരാജയപ്പെട്ടാൽ ആര്‍സിബിയും മുംബൈയും അവരുടെ അവസാന മത്സരങ്ങള്‍ വിജയിച്ചാൽ ചെന്നൈയ്ക്ക് റൺ റേറ്റിനെ ആശ്രയിച്ച് മാത്രമാകും പ്ലേ ഓഫിനെത്താനാകുക. കഴിഞ്ഞ സീസണിലും ഈ ജഴ്സി ഡൽഹി അണിഞ്ഞിരുന്നു.

ഈ സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ഡൽഹിയ്ക്ക് തോൽവിയായിരുന്നു ഫലം. പിന്നീട് അടുത്ത അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ടീം വിജയിച്ചുവെങ്കിലും ചെന്നൈയ്ക്കും പ‍ഞ്ചാബിനുമെതിരായ മത്സരങ്ങളിൽ പരാജയപ്പെട്ടത് ടീമിനെ ഐപിഎലില്‍ നിന്ന് പുറത്താക്കി.