നമീബിയന്‍ താരം ഡേവിഡ് വീസ കൊല്‍ക്കത്തയ്ക്കായി കളിക്കും

Sports Correspondent

നമീബിയന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വീസയെ 1 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയപ്പോള്‍ സ്വപ്നിൽ സിംഗിനെ ലക്നൗ 20 ലക്ഷത്തിന് നേടി. ഷംസ് മുലാനിയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് നേടി.

നീതീഷ് റെഡ്ഡിയെ സൺറൈസേഴ്സ് 20 ലക്ഷത്തിനും അവിനാശ് സിംഗിനെ 60 ലക്ഷത്തിന് ആര്‍സിബിയും സ്വന്തമാക്കി. അജയ് യാദവിനെ ചെന്നൈയും സോനു യാദവിനെ ആര്‍സിബിയും ഖുൽവന്ത് ഖജ്രോലിയയെ കൊല്‍ക്കത്തയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി. ഇംഗ്ലണ്ട് താരങ്ങളായ ടോം കറനും രെഹാന്‍ അഹമ്മദിനും ആവശ്യക്കാരില്ലായിരുന്നു.

Ipl

 

കുനാൽ സിംഗ് റാഥോറിനെ രാജസ്ഥാന്‍ റോയൽസ് 20 ലക്ഷത്തിന് സ്വന്തമാക്കി. മോഹിത് റാഥിയെ 20 ലക്ഷത്തിന് പഞ്ചാബും നെഹാൽ വാദേരയെ 20 ലക്ഷത്തിന് മുംബൈയും ടീമിലെത്തിച്ചു. ഭഗത് വര്‍മ്മ ചെന്നൈ നിരയിലേക്ക് 20 ലക്ഷത്തിന് വന്നപ്പോള്‍ ശിവം സിംഗ് 20 ലക്ഷത്തിന് പഞ്ചാബിനൊപ്പം ചേര്‍ന്നു.