CSK ബാറ്റിംഗിൽ പതറി, ആകെ 167 റൺസ്, ധോണി ഇറങ്ങിയത് ഒമ്പതാമനായി

Newsroom

ചെന്നൈ സൂപ്പർ കിങ്സിന് (CSK) ബാറ്റിംഗ് പരാജയം. ഇന്ന് പഞ്ചാബ് കിംഗ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 150 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മുൻനിര ബാറ്റർമാർക്ക് ആർക്കും ഉയർന്ന സ്കോർ കണ്ടെത്താനാവാത്തതാണ് ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് തിരിച്ചടിയായത്.

CSK 24 05 05 17 07 51 805

രഹാനെ ഒമ്പതു റൺസും ശിവം ദൂബെ ഡെക്കിലും പുറത്തായി. 32 റൺസ് എടുത്ത റുതുരാജിനും 30 റൺസ് എടുത്ത മിച്ചലിനും നല്ല തുടക്കം ലഭിച്ചു എങ്കിലും അത് മുതലെടുത്ത് വലിയ സ്കോറിലേക്ക് പോകാൻ ഇരുവർക്കും ആയില്ല. മൊയീൻ അലി 17, സാന്റ്നർ 10 എന്നിവരും നിരാശപ്പെടുത്തി.

അവസാനം ശർദുൽ താക്കൂറും ജഡേജയും ചേർന്ന് ചെന്നൈയെ 150ൽ എത്തിച്ചു‌. ജഡേജ 26 പന്തിൽ നിന്ന് 43 റൺസും ശർദുൽ 11 പന്തിൽ 17 റൺസും എടുത്തു. ഒമ്പതാമനായി ഇറങ്ങിയ ധോണി ഇന്ന് ആദ്യ ബോളിൽ ഡക്ക് ആയി.

പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് 2ഉം സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.