ജാമിസണ് പകരക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് സൈൻ ചെയ്തു

Newsroom

പരിക്കേറ്റ കൈൽ ജാമിസണ് പകരക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്താമാക്കി.പരിക്ക് കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023-സീസണിൽ ജാമിസണ് കളിക്കാൻ ആകില്ല എന്ന് ഉറപ്പായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സ് പകരം ദക്ഷിണാഫ്രിക്കൻ പേസർ സിസന്ദ മഗലയെ ടീമിൽ ഉൾപ്പെടുത്തി.

Picsart 23 03 19 22 15 57 464

32 കാരനായ മഗല ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 4 ടി20 മത്സരങ്ങളും 5 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. മൊത്തത്തിൽ 127 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 136 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച SA20 യിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് അവിടെ അദ്ദേഹം വീഴ്ത്തി. തന്റെ ടീമായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ കിരീടം നേടാനും സഹായിച്ചു.