പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസ് വിജയം. 168 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് ആകെ 139/9 റൺസ് മാത്രമെ നേടിയുള്ളൂ. മികച്ച ബൗളിംഗ് ആണ് ചെന്നൈ കാഴ്ചവെച്ചത്. ജഡേജ ചെന്നൈക്ക് ആയി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സിമർജീത്, തുശാർ പാണ്ടെ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
30 റൺസ് എടുത്ത പ്രബ്ശിമ്രനും 27 റൺസ് എടുത്ത ശശാങ്കും മാത്രമാണ് പഞ്ചാബ് നിരയിൽ കുറച്ചെങ്കിലും കളിച്ചത്. ഈ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന് 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആയി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 167 റൺസ് എടുക്കാൻ മാത്രമേ ആയിരുന്നുള്ളൂ. മുൻനിര ബാറ്റർമാർക്ക് ആർക്കും ഉയർന്ന സ്കോർ കണ്ടെത്താനാവാത്തതാണ് ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് തിരിച്ചടിയായത്.
രഹാനെ ഒമ്പതു റൺസും ശിവം ദൂബെ ഡെക്കിലും പുറത്തായി. 32 റൺസ് എടുത്ത റുതുരാജിനും 30 റൺസ് എടുത്ത മിച്ചലിനും നല്ല തുടക്കം ലഭിച്ചു എങ്കിലും അത് മുതലെടുത്ത് വലിയ സ്കോറിലേക്ക് പോകാൻ ഇരുവർക്കും ആയില്ല. മൊയീൻ അലി 17, സാന്റ്നർ 10 എന്നിവരും നിരാശപ്പെടുത്തി.
അവസാനം ശർദുൽ താക്കൂറും ജഡേജയും ചേർന്ന് ചെന്നൈയെ 150ൽ എത്തിച്ചു. ജഡേജ 26 പന്തിൽ നിന്ന് 43 റൺസും ശർദുൽ 11 പന്തിൽ 17 റൺസും എടുത്തു. ഒമ്പതാമനായി ഇറങ്ങിയ ധോണി ഇന്ന് ആദ്യ ബോളിൽ ഡക്ക് ആയി.
പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് 2ഉം സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.