ചെന്നൈയുടെ പത്താം ഫൈനൽ, ധോണിക്ക് തുല്യം ധോണി മാത്രം

Newsroom

Picsart 23 05 23 23 44 02 628
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് തങ്ങളുടെ പത്താം ഫൈനലിലേക്ക് ആണ് കടന്നത്. ഐ പി എല്ലിൽ പത്ത് ഫൈനലിൽ എത്തുന്ന ആദ്യ ടീം. 14 സീസണുകളിൽ പത്തിലും ചെന്നൈ ഫൈനലിൽ എത്തിയത് ധോണി എന്ന ക്യാപ്റ്റന്റെ മികവിന് ഒരിക്കൽ കൂടെ അടിവര ഇടുകയാണ്‌.

ധോണി 23 05 23 23 44 11 054

ഇന്ന് നടന്ന ആവേശകരമായ യോഗ്യതാ മത്സരത്തിൽ, ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ചെപോകിൽ വെച്ച് അനായാസം ആണ് നിലവിലെ ചാമ്പ്യന്മാരായ ടൈറ്റൻസിനെ തോൽപ്പിച്ചത്. ഇതിഹാസ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെയും സി‌എസ്‌കെയുടെയും അഞ്ചാം ചാമ്പ്യൻഷിപ്പ് കിരീടമാകും ഞായറാഴ്ച ലക്ഷ്യമിടുന്നത്.

പത്ത് തവണ തന്റെ ടീമിനെ ഫൈനലിലേക്ക് നയിച്ച ധോണിക്ക് അടുത്ത് ഒന്നും ഒരു ക്യാപ്റ്റനും ഇല്ല. അഞ്ച് ഫൈനലിൽ എത്തിയ രോഹിത് ശർമ്മയാണ് ധോണിക്ക് പിറകിൽ ഉള്ളത്. 2008, 2010, 2011, 2012, 2013, 2015, 2018, 2019, 2021 സീസണുകളിൽ ആയിരുന്നു ഇതിനു മുമ്പ് ധോണിയും ചെന്നൈയും ഫൈനലിൽ എത്തിയത്‌.