തലയും സംഘവും ഫൈനലില്‍!!! ചാമ്പ്യന്മാരെ വീഴ്ത്തി ചെന്നൈ

Sports Correspondent

Chennaisuperkings

ഐപിഎലില്‍ 2023ന്റെ ഫൈനലില്‍ കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിൽ 173 റൺസ് വിജയ ലക്ഷ്യം നൽകിയ ചെന്നൈ എതിരാളികളെ 157 റൺസിനൊതുക്കി 15 റൺസ് വിജയത്തോടെ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ദീപക് ചഹാര്‍, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവരുടെ ബൗളിംഗ് മികവാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്. ഈ നാല് പേരും 2 വീതം വിക്കറ്റാണ് നേടിയത്.

42 റൺസ് നേടിയ ശുഭ്മന്‍ ഗിൽ ഒഴികെ മറ്റാര്‍ക്കും തന്നെ ടോപ് ഓര്‍ഡറിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഏഴാം വിക്കറ്റിൽ 38 റൺസ് നേടി റഷീദ് ഖാന്‍ – വിജയ് ശങ്കര്‍ കൂട്ടുകെട്ട് നേരിയ പ്രതീക്ഷ നൽകിയെങ്കിലും മതീഷ പതിരാന ഈ കൂട്ടുകെട്ട് തകര്‍ത്തു. 14 റൺസ് നേടിയ വിജയ് ശങ്കറെയാണ് താരം വീഴ്ത്തിയത്. അവസാന രണ്ടോവറിൽ 35 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്.

16 പന്തിൽ 30 റൺസ് നേടിയ റഷീദ് ഖാനും 19ാം ഓവറിൽ വീണപ്പോള്‍ ഗുജറാത്തിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു.