ആദ്യം പൃത്വി, അവസാനം പന്ത്!! ചെന്നൈക്ക് മുന്നിൽ 173 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഡെൽഹി

ഐ പി എൽ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈക്ക് മുന്നിൽ 173 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഡെൽഹി ക്യാപിറ്റൽസ്‌‌. 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് ആണ് ഡെൽഹി എടുത്തത്‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹിക്ക് തുടക്കം അത്ര നല്ലതായിരുന്നില്ല. തുടക്കത്തിൽ തന്നെ ഏഴു റൺസ് എടുത്ത ധവാനെയും ഒരു റൺ മാത്രം എടുത്ത ശ്രേയസ് അയ്യറെയും ഡെൽഹിക്ക് നഷ്ടമായി. എന്നാൽ മറുവശത്ത് നന്നായി ബാറ്റു ചെയ്ത പൃത്വി ഷാ ഡെൽഹിയുടെ സ്കോർ ഉയർത്തി കൊണ്ടിരുന്നു. 34 പന്തിൽ 60 റൺസ് എടുത്താണ് പൃത്വി കളം വിട്ടത്. 3 സിക്സറുകളും ഏഴ് ഫോറും ഷായുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ജഡേജ ആണ് താരത്തെ പുറത്താക്കിയത്. പത്ത് റൺസ് എടുത്ത അക്സറിനെ മൊയീൻ അലിയും പുറത്താക്കി.

പത്ത് ഓവറിൽ 4 വിക്കറ്റിന് 80 റൺസ് എന്ന നിലയിൽ ആയ ഡെൽഹിക്ക് പ്രതീക്ഷ നൽകി കിണ്ട് ഹറ്റ്മെയറും പന്തും മികച്ച ബാറ്റിംഗ് നടത്തി. ഹെറ്റ്മയർ 24 പന്തിൽ 37 റൺസ് എടുത്ത് ആണ് കളം വിട്ടത്. ക്യാപ്റ്റൻ പന്ത് 35 പന്തിൽ 51 റൺസ് എടുത്തു‌ പുറത്താകാതെ നിന്നു.

ജോഷ് ഹസല്വുഡ് ചെന്നൈക്ക് വേണ്ടി രണ്ട് വിക്കറ്റും ജഡേജ, മൊയീൻ അലി, ബ്രാവോ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.