ബെൽജിയം വീണ്ടും വീണു, ഇറ്റലിക്ക് യുവേഫ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനം

ബെൽജിയത്തിനെ പരാജയപ്പെടുത്തി കൊണ്ട് ഇറ്റലി യുവേഫ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുക്കാണ് ഇറ്റലി വിജയിച്ചത്‌. പ്രധാന താരങ്ങളിൽ പലരും ഇല്ലാതെയാണ് ബെൽജിയം ഇന്ന് ഇറങ്ങിയത്. ലുകാകുവും ഹസാർഡും ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. 2016ന് ശേഷം ആദ്യമായാണ് ബെൽജിയം തുടർച്ചയായി രണ്ട് മത്സരത്തിൽ പരാജയപ്പെടുന്നത്.

ഇന്ന് 46ആം മിനുട്ടിൽ ബരേയ ആണ് ഇറ്റലിക്ക് ലീഡ് നൽകിയത്. 65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെറാഡി ഇറ്റലിയുടെ ലീഡ് ഇരട്ടിയാക്കി‌. ഡി കെറ്റലരെ അവസാനം ഒരു ഗോൾ മടക്കി എങ്കിലും ബെൽജിയത്തിന് പരാജയം ഒഴിവാക്കാൻ ആയില്ല.