അബോട്ടിനായി സൺ റൈസേഴ്സ് പഞ്ചാബ് കിംഗ്സ് ലേലപ്പോര്, 2.40 കോടിക്ക് താരം ഹൈദരബാദിലേക്ക്

ഓസ്ട്രേലിയൻ ബൗളർ ഷോൺ അബോട്ടിനെ സൺ റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കി. ആക്സിലറേറ്റഡ് ഓക്ഷനിൽ 2.40 കോടിക്ക് ആണ് താരത്തെ ഹൈദരബാദ് സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്സും സൺ റൈസേഴ്സും ആണ് താരത്തിനായി പോരാടിയത്. ഷോൺ അബോട്ട് മുമ്പ് ആർ സി ബിക്ക് ആയി കളിച്ചിട്ടുണ്ട്. താരം ഓസ്ട്രേലിയക്ക് ആയി 7 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗിൽ സൊഡ്നി സിക്സേഴ്സിന്റെ താരമാണ്. ഇതുവരെ 108 ടി20യിൽ നിന്ന് 134 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.