ധോണിയോട് വൺ ഡൗൺ ആയി ബാറ്റ് ചെയ്യുവാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ദീപക് ചഹാര്‍. അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ പോകുമ്പോള്‍ ചെന്നൈ ആരാധകര്‍ ചിയര്‍ ചെയ്യുന്നത് എംഎസ് ധോണിയുടെ വരവിനായാണെന്നും അത് മാറണമെങ്കിൽ ധോണി ബാറ്റിംഗിനായി വൺ ഡൗണില്‍ ഇറങ്ങണമെന്നും ചഹാര്‍ കൂട്ടിചേര്‍ത്തു.
ചെപ്പോക്കിലെ ആരാധകര്‍ തങ്ങളുടെ വിക്കറ്റ് വീഴുമ്പോള്‍ ചിയര്‍ ചെയ്യുന്നതിനെക്കുറിച്ച് ജഡ്ഡവും റായിഡുവും എപ്പോളും ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ബാറ്റ് ചെയ്യുമ്പോളെല്ലാം ആരാധകര്‍ക്ക് അവര്‍ പുറത്താകണമെന്നാണ്, ഇത് എന്ത് തരത്തിലുള്ള പിന്തുണയാണെന്ന് അവര്‍ തമാശരൂപേണ ചോദിക്കാറുണ്ടെന്നും ചഹാര്‍ പറഞ്ഞു.














