മുംബൈയ്ക്കൊപ്പം കിരീടം നേടുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമെന്ന് അറിയിച്ച് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി മാറിയ ജസ്പ്രീത് ബുംറ. ഫൈനല്‍ കടുപ്പമേറിയതാണെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ ബുംറ വിജയം കൊയ്യാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് അറിയിച്ചത്. താന്‍ ഫൈനലില്‍ വളരെ സംയമനത്വത്തോടെയായിരുന്നു നിലകൊണ്ടതെന്നും ഒരിക്കലും ഒരു പരിഭ്രമം തോന്നിയില്ലെന്നും ബുംറ പറഞ്ഞു. ടീമിന്റെ വിജയത്തില്‍ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തേഷമുണ്ടെന്നും ബുംറ പറഞ്ഞു.
താന്‍ അധികം ചിന്തിക്കാറില്ലെന്നും ഒരു സമയം ഒരു ബോളിനെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി. ഫൈനലില്‍ നിര്‍ണ്ണായകമായ ബൗളിംഗ് പ്രകടനമാണ് ജസ്പ്രീത് ബുംറ പുറത്തെടുത്തത്. മലിംഗയെ വരെ ഷെയിന്‍ വാട്സണ്‍ അടിച്ച് പറത്തിയപ്പോള്‍ ജസ്പ്രീത് ബുംറയുടെ ഓവറില്‍ അധികം റണ്‍സ് എടുക്കുവാന്‍ ചെന്നൈ താരങ്ങള്‍ക്കായിരുന്നില്ല.
ജസ്പ്രീത് ബുംറ തന്റെ നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്.