ഐ പി എല്ലിൽ 150 വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പേസർ ആയി ബുമ്ര

Newsroom

Picsart 24 04 07 18 44 53 638
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പേസർ ആയി ജസ്പ്രീത് ബുമ്ര. വാങ്കഡെ സ്റ്റേഡിയത്തിൽ എംഐയും ഡിസിയും ആയുള്ള മത്സരത്തിന് ഇടയിലാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. തൻ്റെ 125-ാം ഐപിഎൽ മത്സരത്തിൽ ആണ് ബുമ്ര ഈ നാഴികകല്ലിൽ എത്തിയത്.

ബുമ്ര 24 04 07 18 52 03 937

ഭുവനേശ്വർ കുമാർ ആണ് ഐ പി എല്ലിൽ 150 വിക്കറ്റ് നേടിയിട്ടുള്ള മറ്റൊരു ഇന്ത്യൻ പേസർ. മുൻ മുംബൈ ഇന്ത്യൻസ് താരവും നിലവിലെ ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയാണ് 150 വിക്കറ്റ് നേടിയിട്ടുള്ള മറ്റൊരു പേസർ. മലിംഗ വെറും 105 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

രണ്ടാം ഇന്നിംഗ്‌സിൻ്റെ 16-ാം ഓവറിൽ അഭിഷേക് പോറലിനെ പുറത്താക്കി ആണ് ബുമ്ര തൻ്റെ 150-ാം ഐപിഎൽ വിക്കറ്റിലെത്തിയത്.