ബ്രയാൻ ലാറ ഇനി ഹൈദരാബാദ് സൺ റൈസേഴ്സിന്റെ പരിശീലകൻ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന സീസണിലേക്ക് പുതിയ പരിശീലകനായി ബ്രയാൻ ലാറയെ നിയമിച്ചതായി സൺറൈസേഴ്‌സ് ഹൈദരാബാദ് ശനിയാഴ്ച സ്ഥിരീകരിച്ചു. ലാറ കഴിഞ്ഞ സീസണ സ്ട്രാറ്റജിക് അഡ്വൈസറും ബാറ്റിംഗ് കോച്ചുമായി ഹൈദരബാദിന് ഒപ്പം ഉണ്ടായിരുന്നു.

ടൂർണമെന്റിന്റെ കഴിഞ്ഞ എഡിഷനിൽ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ടോം മൂഡിയുമായി ഫ്രാഞ്ചൈസി വേർപിരിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു.

2013 നും 2019 നും ഇടയിൽ സൺറൈസേഴ്‌സിനൊപ്പം മൂഡി നല്ല പ്രകടനം നടത്തിയിരുന്നു. ടീം ആ സമയത്റ്റ്ജ് അഞ്ച് തവണ പ്ലേ ഓഫിലെത്തിക്കാനും 2016 ൽ ചാമ്പ്യന്മാരാക്കാനും മൂഡിക്ക് ആയിരുന്നു