3 വിക്കറ്റ് വിജയം, ഓസ്ട്രേലിയയെ ഓസ്ട്രേലിയയിൽ വീഴ്ത്തി സിംബാബ്‍വേയ്ക്ക് ചരിത്ര വിജയം

ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര വിജയം കുറിച്ച് സിംബാബ്‍വേ. ഓസ്ട്രേലിയയിൽ വെച്ച് ഇതാദ്യമായാണ് സിംബാബ്‍വേ ഓസ്ട്രേലിയയെ തോല്പിക്കുന്നത്. ഇന്ന് ഓസ്ട്രേലിയയെ 141 റൺസിന് പുറത്താക്കിയ ശേഷം 7 വിക്കറ്റ് നഷ്ടത്തിലാണ് 39 ഓവറിൽ സിംബാബ്‍വേ വിജയം കുറിച്ചത്.

ഒരു ഘട്ടത്തിൽ സിംബാബ്‍വേ 77/5 എന്ന നിലയിലേക്ക് വീണുവെങ്കിലും 37 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റെഗിസ് ചകാബ്‍വ ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാഡിവാന്‍ഷേ മരുമാനി 35 റൺസ് നേടി. ടോണി മുന്‍യോംഗയും(17) റയാന്‍ ബര്‍ളും(11) എല്ലാം നിര്‍ണ്ണായക പിന്തുണ ചകാബ്‍വയ്ക്ക് നൽകിയപ്പോള്‍ ചരിത്ര വിജയം സിംബാബ്‍വേയ്ക്ക് സാധ്യമായി.

ജോഷ് ഹാസൽവുഡ് 3 വിക്കറ്റുമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി പൊരുതി നോക്കിയെങ്കിലും വിജയം നേടുവാന്‍ മാത്രമുള്ള സ്കോര്‍ ബാറ്റ്സ്മാന്മാര്‍ നേടിക്കൊടുത്തത് ടീമിന് തിരിച്ചടിയായി.