ഷെഡ്യൂളില്‍ മാറ്റം വരുത്തുവാന്‍ ഒരുങ്ങി ബിസിസിഐ, ആദ്യ മത്സരത്തില്‍ ചെന്നൈ കളിച്ചേക്കില്ല

ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സംഘത്തിലെ 13 പേര്‍ക്ക് കൊറോണ ബാധിച്ചതോടെ ഐപിഎല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തുവാനായി ബിസിസിഐ ഒരുങ്ങുന്നു. ആദ്യ മത്സരം കളിക്കേണ്ടിയിരുന്ന ചെന്നൈ ഇനി ആദ്യ മത്സരത്തില്‍ കളിക്കില്ല എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ബിസിസിഐ ഉടന്‍ പുതിയ ഷെഡ്യൂള്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്.

ചെന്നൈ ടീമില്‍ രണ്ട് താരങ്ങള്‍ക്കാണ് ഇപ്പോള്‍ കൊറോണ ബാധിച്ചിരിക്കുന്നത്. ദീപക് ചഹാറിനും റുതുരാജ് ഗായ്‍ക്വാഡിനും ആണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചെന്നൈ ടീമിന് അല്പം കൂടി സമയം ഈ സാഹചര്യവുമായി ഇഴുകി ചേരുന്നതിനായിട്ടാണ് ബിസിസിഐ ഇപ്പോള്‍ ചെന്നൈയ്ക്ക് സാവകാശം നല്‍കുവാന്‍ ഒരുങ്ങുന്നത്.

സെപ്റ്റംബര്‍ 19 മുതല്‍ ദുബായ്, അബു ദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണ് ഐപിെല്‍ ആരംഭിക്കുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ചെന്നൈയും മുംബൈയും തമ്മിലായിരുന്നു ആദ്യ മത്സരത്തില്‍ കളിക്കേണ്ടിയിരുന്നത്.