2020 ൽ ഐപിഎലിലെ ബയോ ബബിൾ സുരക്ഷ ഒരുക്കിയ കമ്പനിയെ വീണ്ടും ദൌത്യം ഏല്പിക്കാനൊരുങ്ങി ബിസിസഐ

ലഭിയ്ക്കുന്ന വിവരം പ്രകാരം ഐപിഎൽ സെപ്റ്റംബറിൽ യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ബയോ ബബിൾ സുരക്ഷ ഒരുക്കുവാൻ കഴിഞ്ഞ വർഷം ബിസിസിഐ ഏർപ്പെടുത്തിയ റീസ്ടാറ്റയെ തന്നെ ദൌത്യം എല്പിക്കുവാൻ സാധ്യത. ദുബായിയിൽ യാതൊരു വീഴ്ചയുമില്ലാതെ ഐപിഎൽ നടത്തുവാൻ ബിസിസിഐയ്ക്ക് സാധിച്ചിരുന്നുവെങ്കിലും ടൂർണ്ണമെന്റ് ഈ വർഷം ഇന്ത്യയിലേക്ക് നീങ്ങിയപ്പോൾ ചുമതല ഈ കമ്പനിയ്ക്ക് ബിസിസിഐ നൽകിയിരുന്നില്ല.

ഇന്ത്യയിൽ ബയോ ബബിളിനുള്ളിലും കൊറോണ എത്തിയതോടെ ഐപിഎൽ നിർത്തിവയ്ക്കേണ്ട സാഹചര്യം വന്നെത്തുകയായിരുന്നു. ഇനി അത്തരത്തിലൊരു വീഴ്ച സംഭവിക്കാതിരിക്കുവാൻ ഈ ഇംഗ്ലീഷ് കമ്പനിയെ തന്നെ ബിസിസിഐ ചുമതലപ്പെടുത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം.