ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ബി.സി.സി.ഐ മെഡിക്കൽ ഓഫീസർക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട കൊറോണ പോസറ്റീവ് ആയ ആളുകളുടെ എണ്ണം 14 ആയി. നേരത്തെ ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ ഉണ്ടായിരുന്ന 2 താരങ്ങൾ അടക്കം 13 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബി.സി.സി.ഐ മെഡിക്കൽ ഓഫീസർക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും ക്വറ്റന്റൈനിൽ ആകിയിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത്. ടീമുകൾ യു.എ.ഇയിലെത്തി പരിശീലനം ആരംഭിച്ചെങ്കിലും ബി.സി.സി.ഐ ഇതുവരെ മത്സരത്തിന്റെ ഫിക്സ്ചറുകൾ പുറത്തുവിട്ടിട്ടില്ല.