ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിയ്ക്ക് കാരണമായി ധോണി പറയുന്നത് ടീമിനെ ബാറ്റിംഗ് നിര കൈവിട്ടുവെന്നാണ്. 6-7 മത്സരങ്ങള്‍ കളിച്ച പിച്ചിനെ മനസ്സിലാക്കാത്ത ബാറ്റിംഗ് നിരയെ പഴി പറയുവാനെ കഴിയുകയുള്ളുവെന്നാണ് ധോണി പറഞ്ഞത്. ഹോം ആനുകൂല്യമാണ് ഈ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാരണം ടീം കൈവിട്ടതെന്നും ധോണി പറഞ്ഞു.
പിച്ച് എങ്ങനെ പെരുമാറുമെന്ന് ഹോം ടീമിനു മനസ്സിലാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ആര് മനസ്സിലാക്കുമെന്നും ധോണി ചോദിച്ചു. പിച്ചിനെ മനസ്സിലാക്കുന്നതില്‍ ടീം ക്വാളിഫയറില്‍ പാടെ പാളിയെന്ന് പറഞ്ഞ ധോണി ഈ ബാറ്റ്സ്മാന്മാരാണ് ടീമിലുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെന്ന് പറഞ്ഞു. പല മത്സരങ്ങളില്‍ പലപ്പോഴായി മികച്ച രീതിയില്‍ ടീം ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് ധോണി അഭിപ്രായപ്പെട്ടത്.
അടുത്ത മത്സരത്തില്‍ ടീം മികച്ച രീതിയില്‍ കളിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ധോണി കൂട്ടിചേര്‍ത്തു. പ്ലേ ഓഫിലേക്ക് ആദ്യ രണ്ട് സ്ഥാനക്കാരായി എത്തുവാന്‍ സാധിച്ചതുകൊണ്ട് ടീമിനു ഒരവസരം കൂടി ലഭിയ്ക്കും എന്നതാണ് ആശ്വാസകരമായ കാര്യമെന്ന് ധോണി പറഞ്ഞു.













