പരമാവധി ദൂരത്തിൽ പന്തടിക്കുക എന്നതായിരുന്നു ആയിരുന്നു ചെയ്സിൽ എടുത്ത നിലപാട് എന്ന് ബെയർസ്റ്റോ. ഇന്ന് സെഞ്ച്വറി നേടി പഞ്ചാബ് കിങ്സിനെ ജയിപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബെയർസ്റ്റോ. 48 പന്തിൽ 108 റൺസ് എടുത്ത് ബെയർസ്റ്റോ ഇന്ന് പുറത്താകാതെ നിന്നു. 262 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത് റെക്കോർഡ് ഇടാൻ പഞ്ചാബിന് ആയിരുന്നു.
“നല്ല തുടക്കമാണ് ഞങ്ങൾ നേടിയത്. അതായിരുന്നു പ്രധാനം. ഇപ്പോൾ ടി20യിൽ നിങ്ങൾ റിസ്ക് എടുക്കണം. ചിലപ്പോൾ ഭാഗ്യം നിങ്ങളുടെ വഴിക്ക് പോകും. ചില ദിവസങ്ങളിൽ ഇത് നിങ്ങളുടെ ഒപ്പമായിരിക്കില്ല.” ബെയർസ്റ്റോ പറഞ്ഞു.
ഇത്രയും വലിയ സ്കോർ ചെയ്സ് ചെയ്യുമ്പോ ഒരു പ്ലാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കഴിയുന്നിടത്തോളം ദൂരത്തിൽ പന്ത് അടിക്കുക എന്നതായിരുന്നു അത്. ബെയർസ്റ്റോ പറഞ്ഞു.
“നിങ്ങളുടെ റേഞ്ചിൽ വരുന്ന പന്താണെങ്കിൽ നിങ്ങൾ അടിക്കണം. സുനിൽ നരൈൻ പന്തെറിയുമ്പോൾ ഞങ്ങൾക്ക് കുറച്ച് ഓവറുകൾ കരുതലോടെ കളിച്ചു. ആ ഓവറുകൾ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.” അദ്ദേഹം പറഞ്ഞു.
ശശാങ്ക് സിംഗ് ഒരു സ്പെഷ്യൽ കളിക്കാരനാണ് എന്നും ബെയർസ്റ്റോ പറഞ്ഞു.