2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ക്യാപ്റ്റനായി സ്റ്റാർ ഓൾറൗണ്ടർ അക്സർ പട്ടേലിനെ നിയമിച്ചു. 2019 മുതൽ ഫ്രാഞ്ചൈസിയിൽ ഉള്ള താരം ഋഷഭ് പന്തിന് പകരക്കാരനായാണ് ക്യാപ്റ്റൻ സ്ഥാനമേൽക്കുന്നത്.

31 കാരനായ പട്ടേൽ ബാറ്റിംഗിലും പന്തിലും ഒരുപോലെ ടീമിന് സംഭാവന നൽകിയിട്ടുണ്ട്. ടീമിനായി 82 മത്സരങ്ങളിൽ നിന്ന് 967 റൺസും 7.09 എന്ന ഇക്കണോമി റേറ്റോടെ 62 വിക്കറ്റുകളും നേടിയിട്ടുണ്ട്. രണ്ട് സീസണുകളിൽ വൈസ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം നായകനാകുന്നത്.
ക്രിക്കറ്റ് ഡയറക്ടർ വേണുഗോപാൽ റാവു, മെന്റർ കെവിൻ പീറ്റേഴ്‌സൺ, ഹെഡ് കോച്ച് ഹേമാങ് ബദാനി, അസിസ്റ്റന്റ് കോച്ച് മാത്യു മോട്ട്, ബൗളിംഗ് കോച്ച് മുനാഫ് പട്ടേൽ എന്നിവരാണ് ക്യാപിറ്റൽസിന്റെ പരിശീലക സംഘത്തിൽ ഉൾപ്പെടുന്നത്. മാർച്ച് 24 ന് വിശാഖപട്ടണത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയാണ് ഡൽഹിയുടെ ഐപിഎൽ 2025 കാമ്പെയ്ൻ ആരംഭിക്കുന്നത്.