ഇത് പുതിയ ആവേശ് ഖാൻ!! തുടർച്ചയായ രണ്ടാം മത്സരത്തിലും അവസാന ഓവറിൽ സ്റ്റാർ!!

Newsroom

രാജസ്ഥാൻ റോയൽസിൽ എത്തിയതിനു ശേഷം ഉള്ള തന്റെ മികച്ച പ്രകടനം ആവേശ് ഖാൻ തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അവസാന ഓവറിൽ 20 റൺസിൽ കുറവ് ഡിഫൻഡ് ചെയ്യാൻ ആവേശ് ഖാനായി. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന ഓവറിൽ 17 റൺസായിരുന്നു ഡിഫൻഡ് ചെയ്യേണ്ടിയിരുന്നത്. ആവേശ് ഖാൻ അവസാന ഓവറിൽ വെറും നാല് റൺസ് മാത്രമാണ് വിട്ടു നൽകിയത്.

ആവേശ് ഖാൻ 24 03 28 23 48 41 323

കഴിഞ്ഞ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയും മികച്ച അവസാന ഓവർ എറിയാൻ ആവേശ് ഖാന് ആയിരുന്നു. ഇന്ന് അവസാന ഓവറിൽ മികച്ച വൈഡ് യോർക്കറുകൾ എറിഞ്ഞ ആവേശ് ഒരു ബൗണ്ടറി പോലും വിട്ടുകൊടുത്തില്ല. നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടാനും ആവേശ് ഖാന് ആയി.

ലക്നൗ സൂപ്പർ ജയന്റ്സ് വിട്ടായിരുന്നു ആവേശ് ഈ സീസണിൽ രാജസ്ഥാൻ റോയൽസിലേക്ക് എത്തിയത്. അവസാന രണ്ട് സീസണുകളിൽ അത്ര മികച്ച ഫോമിൽ അല്ലാതിരുന്ന ആവേശ് ഫോമിലേക്ക് തിരിച്ചുവന്നത് രാജസ്ഥാൻ റോയൽസിന് കരുത്ത് ആകും.