ഓഗസ്റ്റിൽ ബംഗ്ലാദേശ് പര്യടനം, ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎലിന് ഉണ്ടാകില്ലെന്ന് സൂചന

Sports Correspondent

ലോകകപ്പിന് തൊട്ടുമുമ്പ് വരെ അന്താരാഷ്ട്ര മത്സരങ്ങൾ വളരെ അധികം ഉള്ളതിനാൽ തന്നെ ഐപിഎലിന് ഓസ്ട്രേലിയൻ താരങ്ങൾ ഉണ്ടായേക്കില്ല എന്ന് സൂചന. ബിസിസിഐ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലാണ് ഐപിഎൽ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഐപിഎലിൽ ഇനി ബാക്കിയായുള്ളത്.

ഓസ്ട്രേലിയയ്ക്ക് വരാനിരിക്കുന്ന മാസങ്ങളിൽ വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണുള്ളത്. വിൻഡീസ് പരമ്പരയിലേക്ക് ഓസ്ട്രേലിയ പാറ്റ് കമ്മിൻസ്., ഡേവിഡ് വാർണർ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. അതിന് ശേഷം ബംഗ്ലാദേശ് പര്യടനവും അത് കഴിഞ്ഞ് ഐപിഎലും പിന്നെ ടി20 ലോകകപ്പും അടുത്തടുത്ത് വരാനിരിക്കുന്നതിനാൽ തന്നെ ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎലിൽ നിന്ന് വിട്ട് നിന്നേക്കുമെന്നാണ് സൂചന ലഭിയ്ക്കുന്നത്.