ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്ന് പഞ്ചാബിന്റെ ക്യാപ്റ്റൻ അശ്വിൻ. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നെടുത്താണ് തങ്ങൾക്ക് പിഴച്ചത്. ചില തെറ്റുജൾക്ക് വലിയ ശിക്ഷ ലഭിക്കും. അതാണ് ഇന്ന് ലഭിച്ചത്. അശ്വിൻ പറഞ്ഞു. തന്റ്വ് തെറ്റാണ് ഈ മത്സരത്തിൽ കണ്ടതെന്നും തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം തന്റെ ആണെന്നും അശ്വിൻ പറഞ്ഞു.
ഇന്ന് അശ്വിൻ ഫീൽഡ് നിയമപ്രകാരം നിർത്താത്തതിനാൽ വലിയവില ആണ് പഞ്ചാബ് കൊടുക്കേണ്ടി വന്നത്. കൊൽക്കത്തയുടെ റസൽ തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഷമിയുടെ പന്തിൽ ഔട്ട് ആയിരുന്നു. ക്ലീൻ ബൗൾഡ് ആയ റസൽ ഗ്രൗണ്ട് വിടുമ്പോൾ അമ്പയർ നോബോൾ വിളിച്ചു. 30 യാർഡ് സർക്കിളിൽ മൂന്ന് ഫീൽഡർമാർ മാത്രമെ ഉണ്ടായിരുന്നു എന്നതാണ് ആ പന്ത് നോബോൾ വിളിക്കാൻ കാരണം. നാലു ഫീൽഡർമാർ വേണമായിരുന്നു ഫീൽഡർമാരെ ശരിക്ക് നിർത്താൻ കഴിയാത്തത് ക്യാപ്റ്റനായ അശ്വിന്റെ പിഴവായിരുന്നു. ആ നോബോളിൽ രക്ഷപ്പെട്ട റസൽ 48 റൺസ് ആണ് അടിച്ചു കൂട്ടിയത്.
ഇത് മാത്രമല്ല ഇന്ന് പന്ത് എറിഞ്ഞ അശ്വിനെ ബാറ്റ്സ്മാന്മാർ അടിച്ചു പറത്തുന്നതും കാണാൻ കഴിഞ്ഞു. നാല് ഓവറാണ് അശ്വിൻ എറിഞ്ഞത്. നാലോവറിൽ നാൽപ്പത്തി ഏഴ് റൺസാണ് അശ്വിൻ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും ലഭിച്ചുമില്ല.