ആൻഡി ഫ്‌ളവർ ഐ.പി.എൽ ലക്‌നൗ ടീമിന്റെ മുഖ്യ പരിശീലകൻ

Staff Reporter

അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് പുതുതായി എത്തിയ ലക്നൗ ടീം മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ളവറിനെ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മറ്റൊരു ഐ.പി.എൽ ടീമായ പഞ്ചാബ് കിങ്സിന്റെ സഹ പരിശീലകനായിരുന്നു ആൻഡി ഫ്‌ളവർ. പുതിയ ലക്നൗ ടീമിന്റെ പരിശീലകനാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അവസരം നൽകിയതിന് ലക്നൗ ടീമിനോട് തനിക് നന്ദി ഉണ്ടെന്നും ആൻഡി ഫ്‌ളവർ പറഞ്ഞു.

ബി.സി.സി.ഐയിൽ നിന്ന് അനുവാദം കിട്ടിയതിന് ശേഷം മാത്രമാണ് ആൻഡി ഫ്ളവറിനെ പരിശീലകനായി ലക്നൗ ടീം പ്രഖ്യാപിച്ചത്. കൂടാതെ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ ടീമിന്റെ ക്യാപ്റ്റനായി എത്തിക്കാനും ലക്നൗ ടീം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൻജീവ്‌ ഗോയെങ്കയാണ് വമ്പൻ തുക മുടക്കി കഴിഞ്ഞ ഓഗസ്റ്റിൽ ലക്നൗ ടീമിനെ സ്വന്തമാക്കിയത്.