എല്ലാം നെഹ്റാജിയുടെ കഴിവ്!!! തന്റെ മുഴുവന്‍ കഴിവുകള്‍ പുറത്തെടുക്കുവാന്‍ നെഹ്റ സഹായിക്കുന്നുവെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

Sports Correspondent

ഗുജറാത്തിന്റെ ഐപിഎലിലെ ടോപ് സ്കോറര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 453 റൺസ് നേടിയ താരം തന്റെ ഈ സീസണിലെ മികവിന് കാരണം മുഖ്യ കോച്ച് ആശിഷ് നെഹ്റ ആണെന്നാണ് വ്യക്തമാക്കിയത്. തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കുവാന്‍ ആശിഷ് നെഹ്റ സഹായിക്കുന്നുവെന്നാണ് ഹാര്‍ദ്ദിക് വ്യക്തമാക്കിയത്.

താന്‍ തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്തതിൽ വലിയ പങ്ക് നെഹ്റയ്ക്കാണെന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കി. തന്റെയും നെഹ്റയുടെയും ക്രിക്കറ്റിംഗ് ചിന്തകള്‍ ഒരു പോലെയാണെന്നും ഗുജറാത്തിനെ ഉദ്ഘാടന സീസണിൽ തന്നെ ഫൈനലിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.

തന്നോടൊപ്പം മാത്രമല്ല ഡ്രസ്സിംഗ് റൂമിലെ ഓരോ കളിക്കാരനുമായും നെഹ്റ സമയം ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം സപ്പോര്‍ട്ട് സ്റ്റാഫുകളും മികച്ച അന്തരീക്ഷം ഒരുക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.