റെയ്സ് നെൽസന്റെ കരാർ പുതുക്കാൻ ആഴ്സണൽ

Newsroom

Picsart 23 05 26 16 13 02 383

റെയ്സ് നെൽസന്റെ കരാർ പുതുക്കാനായി ആഴ്സണൽ പ്രൊപ്പോസൽ മുന്നിൽ വെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമ്മറോടെ റെയ്‌സ് നെൽസന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. എന്നാൽ ആഴ്സണൽ ദീർഘകാലത്തേക്ക് അദ്ദേഹത്തെ ടീമിൽ നിർത്താൻ ആഗ്രഹിക്കുന്നു. 23 കാരനായ താരം ഈ സീസണിൽ അവസരങ്ങൾ കിട്ടാൻ കഷ്ടപ്പെട്ടിരുന്നു. നാല് വർഷത്തെ കരാർ ആണ് ആഴ്സണൽ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നെൽസൺ 23 05 26 16 15 27 280

ആഴ്സണലുമായി ഒരു പുതിയ കരാർ ഒപ്പിടണം എങ്കിൽ ഫസ്റ്റ് ടീമിൽ തനിക്ക് അവസരം കിട്ടും എന്ന് ഉറപ്പ് നൽകണം എന്നാണ് നെൽസന്റെ ഡിമാൻഡ്. ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 23-കാരൻ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. യുവതാരത്തിന് രണ്ട് വിംഗിലും കളിക്കാൻ കഴിയും. പ്രീമിയർ ലീഗിൽ ആകെ 172 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാനായത്.