അടുത്ത വർഷത്തെ ഐ.പി.എല്ലിന് ഉണ്ടാവുമെന്ന് അറിയിച്ച് എ ബി ഡിവില്ലേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷത്തെ ഐ.പി.എല്ലിന് താൻ ഉണ്ടാവുമെന്ന് അറിയിച്ച് റോയൽ ചലഞ്ചേഴ്‌സിന്റെ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്‌സ്. “അടുത്തവർഷം ബാംഗ്ലൂരിലെ കാണികൾക്ക് മുൻപിൽ ഐ.പി.എൽ നടക്കുമെന്നാണ് കരുതപ്പെടുന്നുണ്ട്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയം തന്റെ രണ്ടാമത്തെ വീട് ആണെന്നും അവിടെ നിറഞ്ഞുകവിഞ്ഞ കാണികളെ തനിക്ക് കാണണം” ഡിവില്ലിയേഴ്സ് പറഞ്ഞു. എന്നാൽ കളിക്കാരനായാണോ പരിശീലകനായാണോ അടുത്ത വർഷം ഐ.പി.എല്ലിൽ ഉണ്ടാവുക എന്ന കാര്യത്തിൽ ഡിവില്ലേഴ്‌സ് മനസ്സ്തുറന്നിട്ടില്ല.

ബാംഗ്ലൂരിൽ സ്വന്തം കാണികളെ കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. 2011 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൂടെയുള്ള ഡിവില്ലേഴ്‌സ് അവർക്ക് വേണ്ടി നിരവധി മത്സരങ്ങൾ തന്റെ വ്യക്തിഗത മികവിൽ വിജയിപ്പിച്ച് കൊടുത്തിട്ടുണ്ട്. 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലേഴ്‌സ് 2021വരെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി 157 മത്സരങ്ങൾ കളിച്ച ഡിവിലിയേഴ്‌സ് അവർക്ക് വേണ്ടി 4522 റൺസും നേടിയിട്ടുണ്ട്.