എ ബി ഡിവില്ലിയേഴ്സിന്റെ ഒരു മെച്ചപ്പെട്ട പതിപ്പാണ് സൂര്യകുമാർ യാദവ് എന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ ആർ സി ബിക്ക് എതിരെ 17 പന്തിൽ ഫിഫ്റ്റിയുമായി സൂര്യകുമാർ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹർഭജന്റെ വാക്കുകൾ.

“സൂര്യകുമാറിനെപ്പോലെ ബൗളർമാർക്ക് മേൽ ആധിപത്യം പുലർത്തുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവിശ്വസനീയം. നിങ്ങൾ അവന് എവിടെയാണ് പന്തെറിയുക? ഞാൻ ഇപ്പോൾ ക്രിക്കറ്റ് കളിക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്.” ഹർഭജൻ പറഞ്ഞു.
“നിങ്ങൾ എറിയുന്ന ഓരോ പന്തിനും അവനുത്തരമുണ്ട്, അത് വൈഡ് യോർക്കറായാലും ബൗൺസറായാലും, അവന് സ്വീപ്പ്, പുൾ, അപ്പർ കട്ട് എന്നിവ കളിക്കാൻ കഴിയും, അവൻ വ്യത്യസ്തമായ ഒരു കളിക്കാരനാണ്, “ഹർഭജൻ പറഞ്ഞു
“സൂര്യകുമാർ മറ്റൊരു ലീഗിലാണ്. സൂര്യകുമാർ യാദവ് തിളങ്ങുമ്പോൾ ആർക്കും അവനെ അതിജീവിക്കാൻ കഴിയില്ല. അവിശ്വസനീയമായ കളിക്കാരനായിരുന്ന എബി ഡിവില്ലിയേഴ്സിനെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ സൂര്യയെ കാണുമ്പോൾ എബി ഡി വില്ലിയേഴ്സിന്റെ ബെറ്റർ വേർഷൻ ആയാണ് എനിക്ക് തോന്നുന്നത്.” ഹർഭജൻ പറഞ്ഞു.














