ഐ പി എല്ലിലേക്ക് ഇനി തിരികെ വരില്ല എന്ന് ഡി വില്ലിയേഴ്സ്

Newsroom

Picsart 23 09 26 11 33 08 008
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ഒരു കളിക്കാരനെന്ന നിലയിൽ താൻ തിരിച്ചുവരില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ എബി ഡി വില്ലിയേഴ്‌സ്. താൻ ഐ പി എല്ലിലേക്ക് ഇനി തിരിച്ചുവരണോ എന്നതിനെ കുറിച്ച് ഏറെ ചിന്തിച്ചതാണെന്നും ഒരു കളിക്കാരനെന്ന നിലയിൽ ഐപിഎല്ലിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

Picsart 23 09 26 11 33 52 673

“ഞാൻ അതിനെക്കുറിച്ച് മുമ്പ് ചിന്തിച്ചിരുന്നു, പക്ഷേ അത് സംഭവിക്കാൻ പോകുന്നില്ല,” ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“എന്റെ കരിയറിൽ ഞാൻ എന്നും, ആരാധകരോടും ടീമുകളോടും വിശ്വസ്തത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്,” ഇതിഹാസ താരം കൂട്ടിച്ചേർത്തു.

“രണ്ടാമതായി, തീരുമാനങ്ങൾ എടുക്കുമ്പോൾ, നിങ്ങൾ എടുക്കുന്ന തീരുമാനത്തിൽ വ്യക്തത പുലർത്താനും അതിൽ ഉറച്ചുനിൽക്കാനും വളരെ ചെറുപ്പം മുതലേ എന്നോട് പറഞ്ഞിട്ടുണ്ട്,” അദ്ദേഹം തുടർന്നു.

“കഴിഞ്ഞ രണ്ട് സീസണുകളിൽ, മൈതാനത്ത് എനിക്ക് ഊർജ്ജം നഷ്ടപ്പെടാൻ തുടങ്ങി, വർഷത്തിൽ രണ്ടോ മൂന്നോ മാസമേ ഞാൻ കളിക്കുന്നുള്ളൂ. അതിനാൽ, ഞാൻ പഴയതുപോലെ മികച്ച രീതിയിൽ അല്ല എന്നത് സ്വയം മനസ്സിലാക്കുന്നത് പാടുള്ള കാര്യമായിരുന്നു‌ ”എബി ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.