ഏഷ്യൻ ഗെയിംസ്: അങ്കിത റെയ്ന വനിതാ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിൽ

Newsroom

Picsart 23 09 26 12 07 51 859
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ടെന്നീസ് താരം അങ്കിത റെയ്ന ഏഷ്യൻ ഗെയിംസിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. വനിതാ സിംഗിൾസിന്റെ പ്രീക്വാർട്ടർ റൗണ്ടിൽ 6-1, 6-2 എന്ന സ്‌കോറിന് ഹോങ്കോങ്ങിൽ നിന്നുള്ള ആദിത്യ കരുണരത്നയെ ആണ് അങ്കിത തോൽപ്പിച്ചത്. കഴിഞ്ഞ റൗണ്ടിൽ സബ്രിനയെ 6-0, 6-0 എന്ന സ്കോറിന് അങ്കിത തോൽപ്പിച്ചിരുന്നു. വനിതാ സിംഗിൾസിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് അങ്കിത. ടെന്നീസ് സിംഗിൾസ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കിംഗ് ഉള്ള താരവുമാണ് അങ്കിത.