2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മെഗാ ലേലത്തിൽ ടീമുകൾക്ക് അഞ്ച് കളിക്കാരെ വരെ നിലനിർത്താൻ ആകും. കൂടാതെ ഒരു റൈറ്റ്-ടു-മാച്ച് (ആർടിഎം) കാർഡ് ഉപയോഗിക്കാനുള്ള ഓപ്ഷനും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, എത്ര ഇന്ത്യൻ കളിക്കാരെ അല്ലെങ്കിൽ വിദേശ കളിക്കാരെ നിലനിർത്താൻ ആകും എന്നത് വ്യക്തമല്ല.
സെപ്തംബർ 29 ന് നടക്കുന്ന ബിസിസിഐയുടെ 93-ാമത് വാർഷിക പൊതുയോഗത്തിൽ ഈ നിയമങ്ങൾക്ക് അന്തിമരൂപമാകുമെന്ന് പ്രതീക്ഷിക്കുന്നു, ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
കൂടാതെ, ഓരോ ഫ്രാഞ്ചൈസിയുടെയും മൊത്തത്തിലുള്ള പേഴ്‌സ് മുൻ മെഗാ ലേലത്തിലെ 90 കോടി രൂപ ശമ്പള പരിധിയിൽ നിന്ന് ഏകദേശം 115-120 കോടി രൂപയായി വർദ്ധിക്കാൻ സാധ്യതയുണ്ട്. നവംബർ രണ്ടാം വാരം ആകും ലേലം നടക്കുക.