ഐപിഎല്‍ 14ാം സീസണ്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടി വരിയാണെങ്കില്‍ ബിസിസിഐയുടെ നഷ്ടം 2500 കോടി ഇന്ത്യന്‍ രൂപയായിരിക്കുമെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വിജയകരമായി ഐപിഎല്‍ നടത്തുവാന്‍് ബിസിസിഐയ്ക്ക് സാധിച്ചുവെങ്കിലും ഇന്ത്യയില്‍ ബയോ ബബിളില്‍ അതിന് സാധിക്കാതെ പോയതോടെ ഐപിഎല്‍ 31 മത്സരങ്ങള്‍ അവശേഷിക്കവെ ഉപേക്ഷിക്കേണ്ട ഗതിയിലേക്ക് ബിസിസിഐ പോകുകയായിരുന്നു.
ടൂര്‍ണ്ണമെന്റ് ഈ വര്‍ഷത്തില്‍ തന്നെ സെപ്റ്റംബറില്‍ നടത്തി ഈ വലിയ നഷ്ടം കുറയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. കൃത്യമായി എത്ര കോടിയുടെ നഷ്ടമാണെന്നുള്ളത് പിന്നീട് മാത്രമേ തീരുമാനിക്കാനാകുവെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.