ഐ.പി.എൽ മുഴുവനായി മുംബൈയിൽ നടത്താനുള്ള ആലോചനയുമായി ബി.സി.സി.ഐ

കൊറോണ വൈറസ് ബാധ കൂടുതൽ പടരുകയാണെങ്കിൽ ഈ വർഷത്തെ ഐ.പി.എൽ മുംബൈയിൽ വെച്ച് മാത്രമായി നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നു. ഇന്ത്യയിൽ കോറോണ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്‍തമായി മുംബൈയിൽ വെച്ച് മാത്രം 2022ലെ ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വെച്ച് ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ ഇപ്പോൾ ആലോചിക്കുന്നത്.

ഇന്ത്യയിലെ 10 വേദികളിൽ വെച്ച് ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ മുഖ്യ ഉദ്ധേശമെങ്കിലും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുംബൈയിൽ വെച്ച് മാത്രം ഐ.പി.എൽ നടത്താനുള്ള വഴിയും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. അതെ സമയം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്തിയതുപോലെ യു.എ.ഇയിൽ വെച്ച് ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ഉദ്ദേശമില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.