ഗവി ഉൾപ്പെടെ മൂന്ന് ബാഴ്സലോണ താരങ്ങൾ കൊറോണ നെഗറ്റീവ് ആയി

ബാഴ്സലോണ ക്യാമ്പിൽ നിന്ന് അവസാനം ആശ്വാസ വാർത്തകൾ. ടീമിലെ മൂന്ന് താരങ്ങൾ കൊറോണ നെഗറ്റീവ് ആയി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഗവി, ബാൾദെ, ഡെസ്റ്റ് എന്നിവർ ആണ് കൊറോണ നെഗറ്റീവ് ആയിരിക്കുന്നത്. ഇവർ നാളെ നടക്കുന്ന ഗ്രനഡക്ക് എതിരായ മത്സരത്തിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കും.

ഇവർ നെഗറ്റീവ് ആയി എങ്കിലും പെഡ്രി, ഫെറാൻ ടോറസ് എന്നിവർ ഇപ്പോഴും കൊറോണ പോസിറ്റീവ് ആയി തുടരുന്നു.

Comments are closed.