12000 ടി20 റൺസ്!! വിരാട് കോഹ്ലിക്ക് ഒരു റെക്കോർഡ് കൂടെ

Newsroom

Picsart 24 03 22 20 53 17 643
Download the Fanport app now!
Appstore Badge
Google Play Badge 1

കിംഗ് കോഹ്ലി ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി. ടി20 ഫോർമാറ്റിൽ 12,000 റൺസ് പിന്നിട്ട് കൊണ്ട് ഈ നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്ലി മാറി. റോയൽ ചലഞ്ചേഴ്സിനായി ഇന്ന് ഇറങ്ങിയ കോഹ്ലിക്ക് ആകെ 7 റൺസ് മാത്രമെ 12000 റണ്ണിൽ എത്താൻ വേണ്ടിയിരുന്നുള്ളൂ. അത് കോഹ്ലി ഇന്ന് അനായാസം നേടി.

കോഹ്ലി 24 03 22 20 53 33 419

ക്രിസ് ഗെയ്ൽ, ഷോയിബ് മാലിക്, കീറോൺ പൊള്ളാർഡ്, അലക്‌സ് ഹെയ്ൽസ്, ഡേവിഡ് വാർണർ എന്നിവരടങ്ങുന്ന എലൈറ്റ് ബാറ്റർമാരുടെ പട്ടികയിലേക്ക് ആണ് കോഹ്ലി എത്തിയത്‌. 12000 റൺ എടുക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആറാമത്തെ ബാറ്റർ ആണ് കോഹ്ലി. 377 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 12000 എന്ന നാഴികകല്ല് പിന്നിട്ടത്. കോഹ്ലി ഇന്ന് 21 റൺസ് എടുത്താണ് പുറത്തായത്.

Most runs in T20s

14562 – Chris Gayle
13360 – Shoaib Malik
12900 – Kieron Pollard
12319 – Alex Hales
12065 – David Warner
12000 – Virat Kohli*
11458 – Aaron Finch
11156 – Rohit Sharma