അശ്വിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിൽ പൊരുതാവുന്ന സ്കോർ ഉയർത്തി രാജസ്ഥാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽ ഡെൽഹി ക്യാപിറ്റൽസിന് എതിരെ ആദ്യ ഇന്നിങ്സിൽ 160/6 റൺസ് എടുത്തു. സഞ്ജുവും ബട്ലറും നിരാശപ്പെടുത്തിയ മത്സരത്തിൽ അശ്വിന്റെ ഇന്നിങ്സാണ് രാജസ്ഥാന് രക്ഷയായത്.

ഇന്ന് ടോസ് നേടിയ ഡെൽഹ് ക്യാപിറ്റൽസ് രാജസ്ഥാനെ ബാറ്റിങിന് അയക്കുക ആയിരുന്നു. അതിന്റെ ഗുണം ഡെൽഹിക്ക് ലഭിച്ചു. തുടക്കത്തിൽ തന്നെ 7 റൺസ് മാത്രം എടുത്ത ബട്ലറിനെ സ്കറിയ പുറത്താക്കി. 19 റൺസ് എടുത്ത് ജൈസ്വാലും പുറത്തായത് രാജസ്ഥാന്റെ റൺ വേഗത കുറച്ചു. അതിനു ശേഷം അശ്വിനും പടിക്കലും ചേർന്ന് ഇന്നുങ്സ് പടുത്തുയർത്തി.

അശ്വിൻ 38 പന്തിൽ നിന്ന് 50 റൺസ് എടുത്തു. അശ്വിന്റെ ഐ പി എല്ലിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. അശ്വിൻ പുറത്തായപ്പോൾ വന്ന സഞ്ജു 6 റൺസ് എടുത്തും പരാഗ് 9 റൺസ് എടുത്തും പുറത്തായി. ഹെറ്റ്മയറിന്റെ അഭാവം രാജസ്ഥാന്റെ ഫൈനൽ ഓവറുകളിലെ ബാറ്റിങിൽ കാണാമായിരുന്നു. ദേവ്ദത്ത് പടിക്കൽ 29 പന്തിൽ നിന്ന് 48 റൺസ് എടുത്തത് കൊണ്ടാണ് പൊരുതാവുന്ന സ്കോർ എങ്കിലും രാജസ്ഥാന് ആയത്.