സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Vinicius
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ, ജപ്പാൻ, അർജന്റീന എന്നീ ടീമുകളെ ആയിരുന്നു അടുത്ത മാസം ബ്രസീൽ നേരിടേണ്ടിയിരുന്നത്. ഇതിൽ അർജന്റീനക്ക് എതിരായ മത്സരം നടക്കില്ല. പകരം ഒരു പുതിയ എതിരാളിയെ ബ്രസീൽ ഉടൻ പ്രഖ്യാപിക്കും. ടീമിൽ പ്രധാന താരങ്ങൾ ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ഫ്രെഡും അലക്സ് ടെല്ലസും ഫോമിൽ അല്ല എങ്കിലും ടീമിൽ എത്തി.

ബാഴ്സലോണ താരം ഡാനി ആൽവസ് ടീമിൽ ഉണ്ട്. റോഡ്രിഗോ, വിനീഷ്യസ്, മാർടിനെല്ലി എന്ന് തുടങ്ങി മികച്ച യുവതാരങ്ങളെയും ടിറ്റെ ടീമിൽ എടുത്തിട്ടുണ്ട്.

ടീം;20220511 203005