അഞ്ചു മത്സരങ്ങളുള്ള ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുന്നത്. ഒന്നര മാസത്തോളം നീണ്ടു നല്കുന്ന പരമ്പരയിൽ മികച്ച വ്യക്തിഗത നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങൾ ഇതിലുണ്ട്.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 446 റൺസ് കൂടെ നേടിയാൽ കോഹ്ലിക്ക് ടെസ്റ്റിൽ 6000 റൺസ് നേടുന്ന പത്താമത്തെ മാത്രം ഇന്ത്യക്കാരൻ ആവാം. 469 റൺസ് കൂടെ നേടിയാൽ 5000 റൺസിൽ എത്തുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാവാൻ നിൽക്കുകയാണ് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര.
4000 റണ്‍സ് ലക്ഷ്യമിട്ടിറങ്ങുന്ന മുരളി വിജയ് ആണ് മറ്റൊരു താരം, ടെസ്റ്റില്‍ ഇതുവരെ 3907 റണ്‍സ് ആണ് വിജയുടെ സമ്പാദ്യം. 107 റണ്‍സ് കൂടെ സ്വന്തമാക്കിയാല്‍ അജിങ്ക്യ രഹാനേക്ക് ടെസ്റ്റില്‍ 3000 റണ്‍സില്‍ എത്താന്‍ കഴിയും. ഇഷാന്ത് ശര്‍മയാണ് വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന മറ്റൊരു താരം, 12 വിക്കറ്റുകള്‍ കൂടെ നേടാനായാല്‍ ഇഷാന്ത് ശര്‍മക്ക് ടെസ്റ്റില്‍ 250 വിക്കറ്റ് എന്ന നേട്ടം കൈവരിക്കാനാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
