ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ഏതു പിച്ചിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ളവരാണെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. അത് സാഹചര്യത്തിലും ഏതു പിച്ചിലും പന്ത് റിവേഴ്‌സ് സിങ് ചെയ്യാനുള്ള കഴിവാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വിജയത്തിന് പിന്നിലെന്നും ഭരത് അരുൺ പറഞ്ഞു. പിച്ചിന്റെ അവസ്ഥ നോക്കുമ്പോൾ സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് ഫാസ്റ്റ് ബൗളർമാരെ കൂടുതൽ തുണക്കുന്നതായിരുന്നില്ലെന്നും രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ഷമിയുടെ സ്പെൽ ആണ് ഇന്ത്യക്ക് ജയം നേടികൊടുത്തതെന്നും ഭരത് അരുൺ പറഞ്ഞു.
ഇന്ത്യൻ പിച്ചുകൾ കൂടുതൽ സ്പിന്നിനെ അനുകൂലിക്കുന്നതാണെന്നും അത് കൊണ്ടാണ് ഇന്ത്യൻ പിച്ചുകൾ റിവേഴ്‌സ് സിങ്ങിനെ കൂടുതൽ പിന്തുണക്കുന്നതെന്നും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ പറഞ്ഞു. ഏതു തരത്തിലുള്ള പിച്ച് ടീമിന് വേണമെന്ന് ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും ലോകത്തിലെ മികച്ച ടീമെന്ന ആവണമെങ്കിൽ ഏതു തരത്തിലുള്ള പിച്ച ലഭിച്ചാലും അതിൽ കളിക്കണമെന്നും ഭരത് അരുൺ പറഞ്ഞു.