“ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര ഏതുടീമിനെയും പെട്ടെന്ന് പുറത്താക്കാൻ കഴിവുള്ളത്”

ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര ഏതു ബാറ്റിംഗ് നിരയെയും കുറഞ്ഞ സ്കോറിന് പുറത്താക്കാൻ കഴിവുള്ളവരാണെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയുടെ പ്രകടനം ഇപ്പോൾ വളരെ മികച്ചതാണെന്നും സ്വാൻ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യ വീഴ്ത്തിയ 40 വിക്കറ്റിൽ 33 വിക്കറ്റും വീഴ്ത്തിയത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവർക്കായിരുന്നു.

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തെ സ്വാൻ വിമർശിക്കുകയും ചെയ്തു. വെസ്റ്റിൻഡീസിനെ ശക്തരായ എതിരാളികളായി ഇംഗ്ലണ്ട് കണ്ടില്ലെന്നും തിരഞ്ഞെടുത്ത ടീം ശരിയായില്ലെന്നും സ്വാൻ പറഞ്ഞു. ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെ പുറത്തിരുത്തിയെ നടപടി ശരിയായില്ലെന്നും സ്വാൻ പറഞ്ഞു.